സംസ്ഥാന കേരളോത്സവം; ലഹരിവിരുദ്ധ കൂട്ടയോട്ടം നടത്തി
1540827
Tuesday, April 8, 2025 4:39 AM IST
കോതമംഗലം: സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ ഇന്നു മുതൽ നാലു ദിവസം നീണ്ടു നിൽക്കുന്ന കേരളോത്സവത്തിന്റെ മുന്നോടിയായി നഗരത്തിൽ ലഹരി വിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചു.
നോ പറയാം ലഹരിയോട്, ചേർത്തു പിടിക്കാം നമ്മുടെ നാടിനെ എന്ന സന്ദേശമുയർത്തി നടന്ന കൂട്ടയോട്ടം ആന്റണി ജോണ് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
എഫ്ഐടി ചെയർമാൻ ആർ. അനിൽകുമാർ, നഗരസഭാധ്യക്ഷൻ കെ.കെ. ടോമി, വൈസ് ചെയർപേഴ്സണ് സിന്ധു ഗണേശൻ, മീറ്റ്സ് പ്രോഡക്ട്് ഓഫ് ഇന്ത്യ ചെയർമാൻ ഇ.കെ. ശിവൻ, വിവിധ കക്ഷി നേതാക്കളായ കെ.എ. ജോയി, ഷാജി മുഹമ്മദ്, പി.ടി. ബെന്നി, കെ.പി. മോഹനൻ, മാർട്ടിൻ സണ്ണി, കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു, നഗരസഭാംഗങ്ങളായ കെ.എ. നൗഷാദ്, കെ.വി. തോമസ്, സിജോ വർഗീസ്, എൽദോസ് പോൾ, പി.ആർ. ഉണ്ണികൃഷ്ണൻ, യുവജന ക്ഷേമ ബോർഡംഗം റോണി മാത്യു, ജില്ലാ കോ-ഓർഡിനേറ്റർമാരായ കെ.ആർ. രഞ്ജിത്ത്, ആർ. പ്രജീഷ എന്നിവർ നേതൃത്വം നൽകി.
ഇന്നു വൈകുന്നേരം അഞ്ചിന് മുനിസിപ്പൽ ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന വിളംബര ഘോഷയാത്ര മാർ ബേസിൽ ഗ്രൗണ്ടിൽ സമാപിക്കും. പൊതുസമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. സമ്മേളനാനന്തരം ഗായകൻ വിധു പ്രതാപ് നയിക്കുന്ന ഗാനമേള.