ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിൽസയിലിരുന്നയാൾ മരിച്ചു
1540335
Monday, April 7, 2025 12:14 AM IST
പള്ളുരുത്തി: കൊച്ചിൻ ഷിപ്പ്യാർഡ് വടക്കേ ഗേറ്റിനു സമീപം ബൈക്ക് മറിഞ്ഞ് ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെരുന്പടപ്പ് കോണം ആലക്കൽ വീട്ടിൽ പരേതനായ ലോഹിതാക്ഷന്റെ മകൻ ബാബു (50) ഇന്നലെ പുലർച്ചെ മരിച്ചു.
കഴിഞ്ഞ 31 ന് ഉച്ചയോടെയായിരുന്നു അപകടം. പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരം നടത്തി. മാതാവ്: ശോഭന. ഭാര്യ: ഷിബി. മക്കൾ: ആഷിക്, അക്ഷയ്, ആവണി.