പാർക്കിൻസൺസ് അവബോധം: രാജഗിരി ആശുപത്രി ബീച്ച് റൺ നടത്തി
1540423
Monday, April 7, 2025 4:01 AM IST
കൊച്ചി: ലോക പാർക്കിൻസൺസ് ദിനത്തോടനുബന്ധിച്ച് രാജഗിരി ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ബീച്ച് റൺ സംഘടിപ്പിച്ചു. രാജഗിരി ന്യൂറോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ കുഴുപ്പിള്ളി ബീച്ചിലായിരുന്നു പരിപാടി.
രാജഗിരി മെഡിക്കൽ ഡയറക്ടർ ഡോ. ജിജി കുരുട്ടുകുളം ഫ്ലാഗ് ഓഫ് ചെയ്തു. പാർക്കിൻസൺസ് രോഗികൾക്ക് നിരന്തരമായ ശ്രദ്ധയും ക്ഷമയോടുള്ള പരിചരണവും ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ന്യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ശ്രീറാം പ്രസാദ് ബോധവൽകരണ ക്ലാസ് നയിച്ചു. സുംബ ഡാൻസും ഉണ്ടായിരുന്നു. ആശുപത്രിയിലെ ഡോക്ടർമാർ, ജീവനക്കാർ ഉൾപ്പെടെ മുന്നൂറോളം പേർ ബീച്ച് റണ്ണിൽ പങ്കാളികളായി.
വി.എസ്. ജയേഷ് , ടി.ജി. അഭിജിത്ത്, വിബിൻ വാമനൻ എന്നിവർ യഥാക്രമം ഒന്ന്,രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ബീച്ച് റണ്ണിൽ പങ്കെടുത്തവർക്ക് മെഡലുകളും സാക്ഷ്യപത്രവും നൽകി.