ടർഫും ഓപ്പണ്‍ ജിംനേഷ്യവും ഉദ്ഘാടനം ചെയ്തു
1539992
Sunday, April 6, 2025 4:39 AM IST
കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് ചെറുവട്ടൂരിൽ നിർമിച്ച ടർഫ് കോർട്ടും ഓപ്പണ്‍ ജിംനേഷ്യവും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു.
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി 75 ലക്ഷം ചെലവഴിച്ചാണ് ചെറുവട്ടൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ ആധുനിക ടർഫും ജിംനേഷ്യവും നിർമിച്ചത്. ബ്ലേക്ക് പ്രസിഡന്റ് പി.എ.എം. ബഷീർ അധ്യക്ഷത വഹിച്ചു.
ആന്റണി ജോണ്‍ എംഎൽഎ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോന്പി തുടങ്ങിയവർ പ്രസംഗിച്ചു.