മയക്കുമരുന്നിനെതിരെ അഗാപ്പെ വാക്കത്തൺ
1539960
Sunday, April 6, 2025 4:22 AM IST
കൊച്ചി: മയക്കുമരുന്നിനെതിരെ അവബോധം വളർത്തുന്നതിന്റെ ഭാഗമായി കൊച്ചിയിൽ അഗാപ്പെ ഡയഗ്നോസ്റ്റിക്സ് ലിമിറ്റഡ് വാക്കത്തൺ സംഘടിപ്പിച്ചു. പുതുവൈപ്പ് ബീച്ച് റോഡിൽ സംഘടിപ്പിച്ച അഞ്ചു കിലോമീറ്റർ വാക്കത്തണിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 500ലധികം പേർ പങ്കെടുത്തു.
ആരോഗ്യകരവും സുരക്ഷിതവുമായ സമൂഹത്തിനായി "മയക്കുമരുന്നിനോട് വിട പറയുക’ എന്ന സന്ദേശവുമായാണ് പരിപാടി സംഘടിപ്പിച്ചത്. അഗാപ്പെ മാനേജിംഗ് ഡയറക്ടർ തോമസ് ജോൺ, ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ ബി.കെ. ബിമൽ, ഡയറക്ടർ മീന തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.