നിർഭയ സെന്റർ ഫോർ വുമണ്‍ ഇൻഡസ്ട്രീസ് നാടിന് സമർപ്പിച്ചു
1539989
Sunday, April 6, 2025 4:39 AM IST
കോതമംഗലം: അതിജീവിതകൾക്ക് പുതുജീവിതത്തിലേക്ക് പ്രതീക്ഷകൾ പകരുന്ന നെല്ലിക്കുഴി പീസ് വാലിയുടെ നിർഭയ സെന്റർ ഫോർ വുമണ്‍ ഇൻഡസ്ട്രീസ് നാടിന് സമർപ്പിച്ചു. വ്യവസായി ഗൾഫാർ മുഹമ്മദാലി പദ്ധതി ഉദ്ഘാടനം നിർവഹിച്ചു.
പീസ് വാലി ഉപാധ്യക്ഷൻ സമീർ പൂക്കുഴിയുടെ മൊയ്ദീന്റെ സ്മരണാർത്ഥം പീസ് വാലിക്ക് സമ്മാനിച്ചാതാണ് നിർഭയ സെന്റർ. സമീർ പൂക്കുഴി മുഖ്യാതിഥിയായിരുന്നു. പീസ് വാലി ഉപാധ്യക്ഷൻ മുഹമ്മദ് കാസിം അധ്യക്ഷത വഹിച്ചു.
പീസ് വാലി തൊഴിൽ പരിശീലന കേന്ദ്രത്തിൽ നിർമിക്കുന്ന ഉത്പന്നങളുടെ പ്രദർശന വിപണന കേന്ദ്രം ഒബ്രോണ് മാൾ ചെയർമാൻ എം.എ. മുഹമ്മദ് നിർവഹിച്ചു.