ആസ്റ്റർ മെഡ്സിറ്റിയിൽ ഓട്ടിസം ബോധവത്കരണം
1539964
Sunday, April 6, 2025 4:33 AM IST
കൊച്ചി: ആസ്റ്റർ മെഡ്സിറ്റി ആശുപത്രിയിൽ ലോക ഓട്ടിസം അവബോധ ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു. ഓട്ടിസമുള്ള വ്യക്തികളുടെ നിയമപരമായ അവകാശങ്ങൾ, തൊഴിൽ ശാക്തീകരണം, സർഗാത്മകവും ക്രിയാത്മകവുമായ കഴിവുകൾ എന്നിവ സംബന്ധിച്ച ബോധവത്കരണമായിരുന്നു പ്രധാന പ്രമേയം.
അഡ്വ. പ്രീത എസ്. ചന്ദ്രൻ ക്ലാസ് നയിച്ചു. ഓട്ടിസമുള്ള വ്യക്തികൾ നിർമിച്ച കലാസൃഷ്ടികളുടെ പ്രദർശനം, വില്പന, കലാപരിപാടികൾ എന്നിവയുണ്ടായിരുന്നു.
ആസ്റ്റർ മെഡ്സിറ്റി സിഇഒ ഡോ. നളന്ദ ജയദേവ്, പീഡിയാട്രിക്സ് ആൻഡ് നിയോനാറ്റോളജി സീനിയർ കൺസൽട്ടന്റ് ഡോ. ജീസൺ സി. ഉണ്ണി, ഡെവലപ്മെന്റൽ പീഡിയാട്രിക്സ് കൺസൽട്ടന്റ് ഡോ. സൂസൺ മേരി സക്കറിയ, സീനിയർ സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ് ഡോ. മരിയ ഗ്രേസ് ട്രീസ എന്നിവർ പ്രസംഗിച്ചു.