ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു
1539967
Sunday, April 6, 2025 4:33 AM IST
കൊച്ചി: മലയാളികളുടെ ആഗോള സാമൂഹ്യ സാംസ്കാരിക കൂട്ടായ്മയായ സ്ട്രീറ്റ് ലൈറ്റ് സോഷ്യല്‍ ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലൂര്‍ വൈലോപ്പിള്ളി സ്മാരക പാര്‍ക്കില്‍ ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. കോര്പറേഷന് കൗണ്‍സിലര്‍ രജനി മണി ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്മാന് കെ.എം. കുഞ്ഞുമോന് അധ്യക്ഷത വഹിച്ചു.
എറണാകുളം നോര്‍ത്ത് എസ്ഐ പി.പി. റെജി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസെടുത്തു. സ്ട്രീറ്റ് ലൈറ്റ് സോഷ്യല്‍ ഫോറം കേന്ദ്ര മാനേജിംഗ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഗ്രേസി വര്‍ഗീസ്, സംസ്ഥാന ചെയര്മാന് ഷാജി ഇടപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.