സിപിഐ മുളവൂർ ലോക്കൽ സമ്മേളനത്തിന് ഇന്ന് തുടക്കമാകും
1539991
Sunday, April 6, 2025 4:39 AM IST
മൂവാറ്റുപുഴ: സിപിഐ മുളവൂർ ലോക്കൽ സമ്മേളനം ഇന്നും നാളെയും മുളവൂരിൽ നടക്കും. ഇന്ന് വൈകുന്നേരം അഞ്ചിന് പ്രകടനവും പൊതുസമ്മേളനവും നടക്കും. മുളവൂർ പിഒ ജംഗ്ഷനിൽ നടക്കുന്ന പൊതുസമ്മേളനം ജില്ലാ പഞ്ചായത്തംഗം ശാരദ മോഹൻ ഉദ്ഘാടനം ചെയ്യും.
നാളെ രാവിലെ 10ന് മുളവൂർ അർബണ്‍ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുണ്‍ ഉദ്ഘാടനം ചെയ്യും.