ആരോഗ്യ സെമിനാര്‍ നടത്തി
1539966
Sunday, April 6, 2025 4:33 AM IST
കൊച്ചി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അക്യുപഞ്ചര്‍ ആന്‍ഡ് പെയിന്‍ കൺട്രോള് ആന്‍ഡ് ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹ്യൂമന്‍ പൊട്ടന്‍ഷ്യല്‍ ഡെവലപ്മെന്റ് സംയുക്തമായി സംഘടിപ്പിച്ച സമാന്തര ചികിത്സാരീതിയുമായി ബന്ധപ്പെട്ടുള്ള ആരോഗ്യ സെമിനാര്‍ എറണാകുളം ബിടിഎച്ച് ഹോട്ടലില്‍ ജസ്റ്റിസ് എന്‍. നാഗരേഷ് ഉദ്ഘാടനം ചെയ്തു. ഫാ. ഏബ്രഹാം ഇഞ്ചക്കലോടി കോറെപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു.
ഇൻകം ടാക്സ് അഡീഷണല്‍ കമ്മീഷണര്‍ ജ്യോതിസ് മോഹന്‍ മുഖ്യാതിഥിയായിരുന്നു. കെഎംഎ പ്രസിഡന്റ് വിഭു ബി. പുന്നൂരാന്‍, ഡോ.വി. മോഹന്‍ദാസ്, ഡോ.എം.ജി സജീവ് മറ്റത്തില്‍, അഡ്വ. നോബിള്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.