ആലുവ റെയിൽവേസ്റ്റേഷൻ ജംഗ്ഷനിൽ കാന നവീകരണം വൈകുന്നു: മഴ പെയ്താൽ കടകളിൽ വെള്ളക്കെട്ട്
1539953
Sunday, April 6, 2025 4:22 AM IST
ആലുവ: ഒരു വർഷം മുമ്പ് ആരംഭിച്ച കാനനവീകരണം വൈകിയതോടെ റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിൽ മഴവെള്ളം കടകളിലേക്ക് ഒഴുകുന്നതായി പരാതി. ഇന്നലെ രാവിലെ പെയ്ത വേനൽമഴയിൽ ജംഗ്ഷനിലെ ഏതാനും കടകളിൽ വെള്ളം കയറി.
കാന നിർമാണം പൂർത്തീകരിക്കുകയും തടസങ്ങൾ മാറ്റി ടൈലുകൾ പാകിയാൽ മാത്രമേ മഴവെള്ളം കാനയിലേക്ക് ഒഴുകയുള്ളൂവെന്നാണ് വ്യാപാരികൾ പറയുന്നത്. റോഡിന് ചരിവ് ഉള്ളതിനാൽ മഴവെള്ളം ഇപ്പോൾ നേരിട്ട് കടകളിലേക്ക് ഒഴുകി വരുന്നതായാണ് പരാതി.
ആയിരക്കണക്കിന് കാൽനടക്കാർ സഞ്ചരിക്കുന്ന റെയിൽവേ റോഡിൽ കാനനിർമാണം ഇതുവരേയും പൂർത്തിയായിട്ടില്ല. കാന കോൺക്രീറ്റ് ചെയ്ത് മുകളിൽ സ്ലാബുകൾ ഇട്ട് ഇന്റർലോക്ക് കട്ട വിരിക്കുന്നതാണ് പദ്ധതി. ഇതിന്റെ നടത്തിപ്പിലെ അശാസ്ത്രീയത കാരണം പലയിടത്തും വെള്ളം കെട്ടി നിൽക്കുന്നതായും ആക്ഷേപമുണ്ട്.