അഞ്ചരക്കിലോ കഞ്ചാവ് പിടികൂടിയ സംഭവം: രണ്ടു പേർ കൂടി പിടിയിൽ
1539957
Sunday, April 6, 2025 4:22 AM IST
പള്ളുരുത്തി: ഇടക്കൊച്ചിയിൽ സിയന്ന കോളേജിന് സമീപം രണ്ടാഴ്ച മുമ്പ് നടന്ന അഞ്ചരകിലോയിലധികം കഞ്ചാവുമായി പിടികൂടിയ പ്രതിക്ക് കഞ്ചാവ് എത്തിച്ച് നൽകിയിരുന്ന രണ്ട് പേരെ പള്ളുരുത്തി പോലീസ് പിടി കൂടി.
ഇരുചക്ര വാഹനത്തിൽ കഞ്ചാവ് എത്തിച്ചിരുന്ന പെരുമ്പടപ്പ് സ്വദേശികളായ ദാവീദ്(20), അഭിജിത് (20)എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ സിയന്ന കോളേജിന് സമീപം കോരമംഗലത്ത് വീട്ടിൽ റിഫിൻ റോക്സൻ (20) നെ പോലീസ് നേരത്തെ പിടികൂടിയിരുന്നു.
കഞ്ചാവ് പിടിച്ചതിനെ തുടർന്ന് വേളാങ്കണ്ണിയിലേക്ക് ഒളിവിൽ പോയ ഇവർ തിരികെ നാട്ടിലെത്തിയപ്പോഴാണ് പള്ളുരുത്തി പോലീസ് ഇവരുടെ വീട്ടിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.