വാതിലിനു തീയിട്ട് മോഷണ ശ്രമം; പ്രതിക്ക് തടവും പിഴയും
1539969
Sunday, April 6, 2025 4:33 AM IST
കോതമംഗലം: വീടിന്റെ വാതിൽ തീയിട്ട് നശിപ്പിച്ച് മോഷണം നടത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് തടവും പിഴയും കോടതി വിധിച്ചു. കുളപ്പുറം മാടവന ജോഷി (48) യെയാണ് ശിക്ഷിച്ചത്.
2024 ഏപ്രിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോതമംഗലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഇ.എൻ. ഹരിദാസൻ വിധി പറഞ്ഞത്. പോത്താനിക്കാട് കുളപ്പുറം ജോസ് മാത്യുവിന്റെ വീടിന്റെ വാതിൽ തീയിട്ട് നശിപ്പിച്ച് മോഷണശ്രമം നടത്തുകയായിരുന്നു.
നാലുവർഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ബെൽജി തോമസ് ഹാജരായി. പോത്താനിക്കാട് ഇൻസ്പെക്ടർ ആയിരുന്ന സജിൻ ശരിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം പൂർത്തിയാക്കിയത്. എസ്ഐ എം.എസ്. മനോജ് കുറ്റപത്രം സമർപ്പിച്ചു.