റോഡ് പുനരുദ്ധാരണത്തിന് 99 ലക്ഷത്തിന്റെ ഭരണാനുമതി
1539956
Sunday, April 6, 2025 4:22 AM IST
തൃപ്പൂണിത്തുറ: റോഡ് പുനരുദ്ധാരണ പദ്ധതിയിലുൾപ്പെടുത്തി 99 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി അനൂപ് ജേക്കബ് എംഎൽഎ അറിയിച്ചു. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി 15-ാം ഡിവിഷനിൽ അകത്തുപാടം റോഡിന് 20 ലക്ഷം, നാലാം ഡിവിഷനിൽ തൃക്കത്തറ മഹാദേവ ടെമ്പിൾ റോഡിന് 10 ലക്ഷം, ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ എട്ടുപറതോട് - ക്രോസോത്ത് റോഡിന് 19 ലക്ഷം,
ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിൽ എരുവേലി തുപ്പുംപടി വെട്ടിക്കൽ കനാൽ റോഡിന് 30 ലക്ഷം, എടയ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്തിൽ ഒന്നാം വാർഡിൽ കല്ലുമട - തുരുത്തിക്കര പാടം റോഡിന് 10 ലക്ഷം, എടയ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്തിൽ 9,10,12 വാർഡുകളിൽ കൂടി കടന്നു പോകുന്ന വട്ടപ്പാറ - കണ്ടോത്തിനിരപ്പ് റോഡിന് 10 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്.