കൊ​ച്ചി: ലാ​സ്റ്റ് മൈ​ല്‍ ക​ണ​ക്ടി​വി​റ്റി​യു​ടെ ഭാ​ഗ​മാ​യി കൊ​ച്ചി മെ​ട്രോ അ​വ​ത​രി​പ്പി​ച്ച ഫീ​ഡ​ര്‍ ബ​സി​ല്‍ ഇ​തു​വ​രെ യാ​ത്ര ചെ​യ്ത​ത് ര​ണ്ട് ല​ക്ഷ​ത്തി​ലേ​റെ പേ​ര്‍. ജ​നു​വ​രി16 മു​ത​ല്‍ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ആ​രം​ഭി​ച്ച ബ​സ് സ​ര്‍​വീ​സി​ല്‍ 2,05,854 പേ​ര്‍ യാ​ത്ര ചെ​യ്തു. ആ​ലു​വ, ക​ള​മ​ശേ​രി, ഇ​ന്‍​ഫോ​പാ​ര്‍​ക്ക്, ഹൈ​ക്കോ​ര്‍​ട്ട് റൂ​ട്ടി​ലാ​യി പ്ര​തി​ദി​നം 3,102 ലേ​റെ പേ​രാ​ണ് ഇ​ല​ക്ട്രി​ക് ബ​സി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​ത്.

ഏ​റ്റ​വും ഒ​ടു​വി​ല്‍ സ​ര്‍​വീ​സ് ആ​രം​ഭി​ച്ച ഹൈ​ക്കോ​ര്‍​ട്ട്-​എം​ജി റോ​ഡ് സ​ര്‍​ക്കു​ല​ര്‍ റൂ​ട്ടി​ല്‍ പ്ര​തി​ദി​നം ശ​രാ​ശ​രി 773 പേ​ര്‍ യാ​ത്ര ചെ​യ്യു​ന്നു. ഇ​തു​വ​രെ ഈ ​റൂ​ട്ടി​ല്‍ 8,573 പേ​ര്‍ യാ​ത്ര ചെ​യ്തു. മാ​ര്‍​ച്ച് 19ന് ​തു​ട​ങ്ങി​യ സ​ര്‍​വീ​സി​ല്‍ ആ​ദ്യ ആ​ഴ്ച 1,556 പേ​രാ​ണ് യാ​ത്ര ചെ​യ്ത​പ്പോ​ള്‍ 29 മു​ത​ല്‍ ഈ ​മാ​സം നാ​ലു​വ​രെ​യു​ള്ള ക​ണ​ക്ക് പ്ര​കാ​രം 5,415 പേ​രും യാ​ത്ര ചെ​യ്തു.

ആ​ലു​വ-​എ​യ​ര്‍​പോ​ര്‍​ട്ട് റൂ​ട്ടി​ല്‍ ഇ​പ്പോ​ള്‍ പ്ര​തി​ദി​നം ശ​രാ​ശ​രി 1,350 ലേ​റെ പേ​രാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്. ഇ​തു​വ​രെ ഈ ​റൂ​ട്ടി​ല്‍ 1,02,564 പേ​ര്‍ യാ​ത്ര ചെ​യ്തു. ക​ള​മ​ശേ​രി റൂ​ട്ടി​ലെ യാ​ത്ര​ക്കാ​രു​ടെ പ്ര​തി​ദി​ന ശ​രാ​ശ​രി എ​ണ്ണം 730 ആ​ണ്. ഇ​തേ​വ​രെ 54,515 പേ​ര്‍ യാ​ത്ര ചെ​യ്തു. ഇ​ന്‍​ഫോ​പാ​ര്‍​ക്ക് റൂ​ട്ടി​ല്‍ പ്ര​തി​ദി​നം ശ​രാ​ശ​രി 890 പേ​ര്‍ യാ​ത്ര ചെ​യ്യു​ന്നു. ഇ​തു​വ​രെ 40,202 പേ​ര്‍ യാ​ത്ര ചെ​യ്തു.