വിശ്വാസകൈമാറ്റം ഫാമിലി അപ്പോസ്തലേറ്റിന്റെ പ്രഥമ കർത്തവ്യം: മാർ ജോർജ് മഠത്തിക്കണ്ടത്തിൽ
1539970
Sunday, April 6, 2025 4:33 AM IST
മൂവാറ്റുപുഴ: നെസ്റ്റ് പാസ്റ്ററൽ സെന്ററിൽ നടന്ന ഫാമിലി അപ്പോസ്തലേറ്റ് കോതമംഗലം രൂപത കണ്വൻഷൻ ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു.
സഭയുടെ സവിശേഷമായ ശ്രദ്ധ ഏറ്റവും കൂടുതൽ കടന്നുചെല്ലേണ്ട മേഖലയാണ് കുടുംബങ്ങൾ എന്ന തിരിച്ചറിവിൽ നിന്നാണ് കുടുംബ പ്രേഷിത പ്രവർത്തനങ്ങൾ രൂപംകൊണ്ടതെന്ന് ബിഷപ് പറഞ്ഞു. ഫാമിലി അപ്പോസ്തലേറ്റ് രൂപത ഡയറക്ടറി 2025 ബിഷപ് പ്രകാശനം ചെയ്തു.
സാമുദായിക ശാക്തീകരണം സമകാലിക കാലഘട്ടത്തിൽ എന്ന വിഷയത്തിൽ ഫാ. റോയി കണ്ണൻചിറ ക്ലാസ് നയിച്ചു. രൂപത പ്രസിഡന്റ് ഡിഗോൾ കെ. ജോർജ് അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. ജോസ് കിഴക്കേയിൽ മുഖ്യപ്രഭാഷണം നടത്തി.
ടോം ജെ. കല്ലറയ്ക്കൽ, പ്രഫ. ജോസ് ഏബ്രഹാം, ജോളി കുന്പാട്ട്, ജൂഡി ഡാലു, ഷീജ റെന്നി, ജിജി നിയോ, ആലമ്മ ജോണ്സണ് എന്നിവർ പ്രസംഗിച്ചു. വിവിധ ഇടവകകളിൽ നിന്നായി നൂറോളം പേർ പങ്കെടുത്തു.