തെരഞ്ഞെടുപ്പ് കണ്വൻഷൻ
1539971
Sunday, April 6, 2025 4:33 AM IST
മൂവാറ്റുപുഴ: കേരള ചേരമർ സംഘം സംസ്ഥാന തെരഞ്ഞെടുപ്പ് കണ്വൻഷൻ മൂവാറ്റുപുഴയിൽ സംസ്ഥാന പ്രസിഡന്റ് എൻ.കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് രാജൻ മക്കുപറ അധ്യക്ഷത വഹിച്ചു.
കണ്‍വൻഷനിൽ സംസ്ഥാന ട്രഷറർ പ്രസാദ് തിരുവനന്തപുരം, ജില്ലാ പ്രസിഡന്റ് അരുണ്‍ ദാസ്, എറണാകുളം ജില്ലാ സെക്രട്ടറി ജെസമ്മ സണ്ണി എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ അഷ്ടേതു അക്കാഡാ (കുങ്ഫു) നാഷണൽ ചാന്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ചു വിജയിയായ പ്രജ്വൽ ടി. പ്രസാദിനെ കെസിഎസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും എറണാകുളം ജില്ലാ കമ്മിറ്റിയും ചേർന്ന് ആദരിച്ചു. സംസ്ഥാന സമ്മേളനം അടുത്ത മാസം നടത്തുവാൻ യോഗം തീരുമാനിച്ചു.