രാപ്പകല്‍ സമരം നടത്തി
1539954
Sunday, April 6, 2025 4:22 AM IST
കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടുള്ള അവഗണനയിലും പ്ലാന്‍ ഫണ്ട് വെട്ടിക്കുറച്ചതിലും പ്രതിഷേധിച്ച് ഹൈക്കോടതി ജംഗ്ഷനില്‍ യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ രാപ്പകല്‍ സമരത്തിന്റെ സമാപന സമ്മേളനം ഹൈബി ഈഡന് എംപി ഉദ്ഘാടനം ചെയ്തു.
ടി.ജെ. വിനോദ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കോണ്‍ഗ്രസ് നേതാക്കളായ അജയ് തറയില്‍, ഡൊമിനിക് പ്രസന്റേഷന്, ടോണി ചമ്മിണി, കെ.വി.പി. കൃഷ്ണകുമാര്‍, ഇക്ബാല്‍ വലിയവീട്ടില്‍, വിജു ചൂളയ്ക്കല്‍, സനല്‍ നെടിയതറ, ആന്റണി കുരീത്തറ, അഡ്വ. വി.കെ. മിനിമോള്‍ എന്നിവര്‍ പ്രസംഗിച്ചു.