മോഷണം: രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ
1539965
Sunday, April 6, 2025 4:33 AM IST
പെരുമ്പാവൂർ: മോഷണക്കേസിൽ ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ.
ആസാം നാഗോൺ സ്വദേശി മോട്ടിബുർ റഹ്മാൻ (20), അബ്ദുള്ള (20) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്.
മാറമ്പിള്ളിയിലെ വീട്ടിൽ നിന്ന് മോട്ടിബുർ റഹ്മാൻ പിച്ചളയുടെ ഷാഫ്റ്റും ഇരുമ്പ് ബോൾട്ടുകളും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. എംസി റോഡിലുള്ള ഹോട്ടലിന്റെ ലോക്ക് പൊട്ടിച്ച് അകത്തു കയറി പണവും മൊബൈൽ ഫോണും മോഷ്ടിച്ചതിനാണ് അബ്ദുള്ളയെ അറസ്റ്റ് ചെയ്തത്.
ഇൻസ്പെക്ടർ ടി.എം സൂഫി, എസ്.ഐമാരായ പി.എം. റാസിഖ്, എസ്. ശിവപ്രസാദ്, എം.ടി. ജോഷി സീനിയർ സിപിഒമാരായ കെ.എസ്. സന്ദീപ്, എ.കെ. നജ്മി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.