ദൈവദാസന് തിയോഫിനച്ചന്റെ അനുസ്മരണത്തിന് ആയിരങ്ങളെത്തി
1539963
Sunday, April 6, 2025 4:33 AM IST
കൊച്ചി: പൊന്നുരുന്നി കപ്പൂച്ചിന്‍ ആശ്രമത്തില്‍ ദൈവദാസന് തിയോഫിനച്ചന്റെ അനുസ്മരണ തിരുനാള്‍ സമാപിച്ചു. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ ദിവ്യബലിയര്‍പ്പിച്ച്, നേര്‍ച്ചസദ്യ ആശീര്‍വദിച്ചു. റവ.ഡോ.ജോണ്‍ ബാപ്റ്റിസ്റ്റ് സന്ദേശം നല്കി. നേര്‍ച്ചസദ്യയിലും പ്രാർഥനകളിലും ആയിരക്കണക്കിനു വിശ്വാസികള്‍ പങ്കെടുത്തു.
ഉച്ചകഴിഞ്ഞു നടന്ന ദിവ്യബലിക്ക് കപ്പൂച്ചിന്‍ പ്രൊവിന്‍ഷ്യാള്‍ റവ.ഡോ. ജോസഫ് പഴമ്പാശേരിൽ കാര്‍മികത്വം വഹിച്ചു. വൈകിട്ട് ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ പൊന്തിഫിക്കല്‍ സമൂഹബലിര്പ്പിച്ചു.