കുത്തിയതോട് പള്ളിയിൽ ലഹരിവിരുദ്ധ ബോധവത്കരണം
1539955
Sunday, April 6, 2025 4:22 AM IST
കുന്നുകര: കുത്തിയതോട് സെന്റ് തോമസ് പള്ളിയിൽ കുട്ടികൾക്ക് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും പ്രതിജ്ഞ ചൊല്ലലും നടത്തി. വിശ്വാസ പരിശീലന വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടി ചെങ്ങമനാട് പോലീസ് സിഐ സോണി മത്തായി ഉദ്ഘാടനം ചെയ്തു.
വികാരി ഫാ. ജോസഫ് പ്ലാക്കൽ അധ്യക്ഷത വഹിച്ചു. സൈജു പുതുശേരി, സിസ്റ്റർ റോസിലിൻ, വർഗീസ് പ്ലാക്കൽ, മത്തായി പാനികുളങ്ങര, എം.ഐ. ജോസ്, കുര്യൻ പഞ്ഞിക്കാരൻ തുടങ്ങിയവർ പ്രസംഗിച്ചു. കേരള പോലീസ് മാസ്റ്റർ ട്രെയിനർ എസ്ഐ പി.എസ്.എം. അഷ്റഫ് ക്ലാസ് നയിച്ചു.