പോലീസ് സ്റ്റേഷനിലേക്ക് കംപ്യൂട്ടർ നൽകി
1539959
Sunday, April 6, 2025 4:22 AM IST
നെടുമ്പാശേരി : നെടുമ്പാശേരി പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് ചെങ്ങമനാട് പോലീസ് സ്റ്റേഷനിലേയ്ക്ക് നൽകിയ കപ്യൂട്ടർ ബാങ്ക് പ്രസിഡന്റ് പി.പി. ഐസക് ചെങ്ങമനാട് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ സോണി മത്തായിക്ക് കൈമാറി.
ബാങ്കിന്റെ പൊതുനന്മ ഫണ്ടിൽ നിന്ന് പണം ചെലവഴിച്ചാണ് കംപ്യൂട്ടർ വാങ്ങി നൽകിയത്. ചടങ്ങിൽ ബാങ്ക് ഭരണസമിതി അംഗങ്ങൾ ആയ ജിസ് തോമസ്, മേഴ്സി വർഗീസ്, സെക്രട്ടറി എ. ലിജ, ബ്രാഞ്ച് മാനേജർ എം.വി. ഷാജു, ഹരിദാസ് എന്നിവർ പ്രസംഗിച്ചു.