സ്നേഹസദനിൽ അവാർഡ് വിതരണവും കോൺവൊക്കേഷനും നടത്തി
1539961
Sunday, April 6, 2025 4:22 AM IST
കാലടി: അങ്കമാലി സ്നേഹസദൻ കോളജ് ഓഫ് സ്പെഷൽ എഡ്യുക്കേഷനിൽ അവാർഡ് വിതരണവും ബിഎഡ്, ഡിഎഡ് കോഴ്സുകളുടെ കോൺവൊക്കേഷനും (സരംഗ് 2കെ25) നടത്തി. മുൻ സിൻഡിക്കേറ്റംഗം ഡോ. കെ.എം. സുധാകരൻ ഉദ്ഘാടനം ചെയ്തു.
എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്ന് ബിഎഡ് സ്പെഷൽ എഡ്യുക്കേഷനിൽ റാങ്ക് നേടിയ ഏഴു പേരെ ആദരിച്ചു. സിഎംസി മേരിമാതാ പ്രോവിൻസ് എഡ്യുക്കേഷൻ കൺസിലർ സിസ്റ്റർ ജെസ്മിൻ അധ്യക്ഷത വഹിച്ചു.
ലോക്കൽ മാനേജർ സിസ്റ്റർ സിറിൽ, പ്രിൻസിപ്പൽ സിസ്റ്റർ ജോഫി മരിയ, ഡിഎഡ് കോ-ഓർഡിനേറ്റർ സിസ്റ്റർ തുഷാര, എച്ച്ഒഡി ബോബി ഫ്രാൻസിസ്, കോളജ് ചെയർപേഴ്സൺ ശരണ്യ എന്നിവർ പ്രസംഗിച്ചു.