തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് സർക്കാരിന് അവഗണനയെന്ന്
1539987
Sunday, April 6, 2025 4:39 AM IST
കോതമംഗലം: നാളുകളായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് സർക്കാരിന് തികഞ്ഞ അവഗണനയാണെന്ന് യുഡിഎഫ് ജില്ലാ കണ്‍വീനർ ഷിബു തെക്കുംപുറം. യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന രാപകൽ സമരം കോട്ടപ്പടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടത് സർക്കാർ തുടർച്ചയായി ബജറ്റിൽ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പ്ലാൻ ഫണ്ട് വെട്ടിക്കുറച്ചു കൊണ്ടിരിക്കുകയാണ്. പ്രാദേശിക വികസനത്തിന് തടയിടുന്ന പ്രവർത്തിയാണ് ഇടത് സർക്കാർ സ്വീകരിച്ചു വരുന്നതെന്നും യുഡിഎഫ് കണ്‍വീനർ പറഞ്ഞു. യുഡിഎഫ് കോട്ടപ്പടി പഞ്ചായത്ത് ചെയർമാൻ എം.കെ. വേണു അധ്യക്ഷത വഹിച്ചു.