ബിഷപ്പിന് പിന്തുണ അറിയിച്ച് കേരള കോണ്. -എം നേതാക്കൾ
1536335
Tuesday, March 25, 2025 7:25 AM IST
മൂവാറ്റുപുഴ: ബിഷപ് മാർ ജോർജ് പുന്നക്കോട്ടിലിനെതിരെ കേസെടുത്ത വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയെ അപലപിച്ച് കേരള കോണ്ഗ്രസ് -എം. ഉന്നതാധികാര സമിതി അംഗം ജോണി നെല്ലൂർ നേതാക്കളായ തോമസ് പാറക്കൻ, സിജോ ജോണ് എന്നിവർ മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററൽ സെന്ററിലെത്തി മാർ ജോർജ് പുന്നക്കോട്ടിലിന് പിന്തുണ അറിയിച്ചു.
വനം വകുപ്പിന് കേസെടുക്കാൻ നിയമപരമായി അധികാരമില്ലെന്നും ഇതുപോലുള്ള കള്ളക്കേസുകളിൽ കുടുക്കി ജനമുന്നേറ്റം തടയാൻ ശ്രമിച്ചാൽ അത് വിലപ്പോകില്ലെന്നും നേതാക്കൾ പറഞ്ഞു. പാർട്ടി ചെയർമാൻ ജോസ് കെ. മാണി ഫോണിൽ ബിഷപ്പുമായി സംസാരിച്ച് പിന്തുണ അറിയിച്ചു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും വ്യക്തമാക്കി.