പിറവം മാലിന്യമുക്ത നഗരസഭയായി
1537282
Friday, March 28, 2025 4:25 AM IST
പിറവം: മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി പിറവത്തെ മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിച്ചു. എഡിഎം വിനോദ് രാജാണ് സമ്പൂർണ മാലിന്യമുക്ത നഗരസഭാ പ്രഖ്യാപനം നടത്തിയത്.
നഗരസഭ ചെയർപേഴ്സൺ ജൂലി സാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർമാൻ കെ.പി. സലിം മുഖ്യ പ്രഭാഷണം നടത്തി.
ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ഷൈനി ഏലിയാസ് മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാലിന്യമുക്ത പ്രഖ്യാപനത്തിന് മുന്നോടിയായി സെന്റ് ജോസഫ്സ് സ്കൂൾ ഗ്രൗണ്ടിൽനിന്നു വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ബഹുജന റാലി നടന്നു.