ബൈബിൾ കണ്വൻഷൻ ആരംഭിച്ചു
1537281
Friday, March 28, 2025 4:24 AM IST
കുത്താട്ടുകുളം: മലങ്കര ഓർത്തഡോക്സ് സഭ കണ്ടനാട് ഈസ്റ്റ് ഭദ്രാസനം വടകര മേഖലയുടെ 76-ാമത് ബൈബിൾ കണ്വൻഷൻ കൂത്താട്ടുകുളം സെന്റ് ജോണ്‍സ് ഓർത്തഡോക്സ് ചാപ്പൽ അങ്കണത്തിൽ ആരംഭിച്ചു.
കണ്‍വൻഷന്റെ ഉദ്ഘാടനം തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലിത്ത നിർവഹിച്ചു. വടകര സെന്റ് ജോണ്‍സ് ഓർത്തഡോക്സ് പള്ളി വികാരിയും കണ്വൻഷൻ പ്രസിഡന്റുമായ ഫാ. ഏലിയാസ് ജോണ്‍ മണ്ണാർത്തിക്കുളം അധ്യക്ഷത വഹിച്ചു.
മാറിക സെന്റ് തോമസ് പള്ളി വികാരി ഫാ. മാത്യു ചമ്മനാപാടം, ഫാ. ജോയി കടുകുമാക്കിൽ, കണ്വൻഷൻ കണ്‍വീനർ ഫാ. ഗീവർഗീസ് വള്ളിക്കാട്ടിൽ, ജോയിന്റ് കണ്‍വീനർ രാജു കുരുവിള, സെക്രട്ടറി ജോർജ് ഇടപ്പുതുശേരിയിൽ എന്നിവർ നേതൃത്വം നൽകി. കോട്ടയം തിയോളജിക്കൽ സെമിനാരിയിലെ ഫാ. ബ്രിൻസ് മാത്യു വചനസന്ദേശം നൽകി. ഫാ. ബാബു ഏബ്രഹമിന്റെ സമർപ്പണ പ്രാർഥനയ്ക്ക് ശേഷം ആദ്യ ദിവസത്തെ കണ്വൻഷൻ സമാപിച്ചു.
ദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി 600 അധികം വിശ്വാസികളാണ് കണ്‍വൻഷനിൽ പങ്കെടുക്കാനായി എത്തിയത്. ഇന്നലെ വൈകുന്നേരം 7.30ന് കോട്ടയം തിയോളജിക്കൽ സെമിനാരി ഫാ. റെജി മാത്യു വചന ശുശ്രൂഷ നടത്തി.
ഇന്ന് വൈകുന്നേരം 7.30ന് പ്രീണ മാത്യു, നാളെ വൈകുന്നേരം 7.30 ന് ഫാ. ഗീവർഗീസ് ബേബി എന്നിവർ വചനശുശ്രൂഷ നടത്തും. 30ന് വൈകുന്നേരം 7.15ന് വചന ശുശ്രൂഷ. ദിവസവും വൈകുന്നേരം ആറിന് പ്രാർഥനയും 6.30ന് ഗാനശുശ്രൂഷയും നടക്കും.