മാർ പുന്നക്കോട്ടിലിനെതിരെ കേസെടുത്ത സംഭവം : യൂത്ത് ഫ്രണ്ട് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി പ്രതിഷേധ യോഗം സംഘടിപ്പിച്ചു
1536831
Thursday, March 27, 2025 4:46 AM IST
മൂവാറ്റുപുഴ: മൂന്നാർ രാജപാത തുറന്ന് കൊടുക്കണമെന്ന ആവശ്യവുമായി സമാധാനപൂർവം ജനങ്ങൾക്കൊപ്പം സമരം ചെയ്ത ബിഷപ് മാർ ജോർജ് പുന്നക്കോട്ടിലിനെതിരെ വനംവകുപ്പെടുത്ത കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു.
പിഒ ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം ആശ്രമം ബസ് സ്റ്റാൻഡിലെത്തി തിരികെ പിഒ ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി കെ.എം. ജോർജ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ഫ്രാൻസീസ് ജോർജ് ഇലഞ്ഞേടത്ത് അധ്യക്ഷത വഹിച്ചു.