ജയചന്ദ്രന് ഗായകരുടെ സംഗീതാഞ്ജലി
1537241
Friday, March 28, 2025 3:40 AM IST
കൊച്ചി: സിനിമാ പിന്നണി ഗായകരുടെ സംഘടനയായ സമം ഭാവഗായകന് പി.ജയചന്ദ്രന്റെ സ്മരണാര്‍ഥം സംഗീതനിശ നടത്തുന്നു. ‘അനുരാഗ ഗാനം മീട്ടും ഗന്ധര്വന്' എന്ന പേരില്‍ ഏപ്രില്‍ രണ്ടിന് വൈകുന്നേരം 6.30ന് എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിലാണ് പരിപാടി.
ജയചന്ദ്രന് ആലപിച്ച 30 ഗാനങ്ങള്‍ അന്‍പതോളം പിന്നണി ഗായകര്‍ ആലപിക്കുമെന്ന് സമം പ്രസിഡന്റ് കെ.എസ്. സുധീപ്കുമാര്‍, ജനറല്‍ സെക്രട്ടറി രവിശങ്കര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പ്രവേശനം സൗജന്യമാണ്.
വൈസ്പ്രസിഡന്റുമാരായ വിജയ് യേശുദാസ്, അഫ്സല്, ട്രഷറര്‍ കെ.കെ. നിഷാദ് എന്നിവരും പങ്കെടുത്തു.