‘നിയമസഭയെ തെറ്റിദ്ധരിപ്പിച്ച വനംവകുപ്പ് മന്ത്രി മാപ്പ് പറയണം’
1537257
Friday, March 28, 2025 3:58 AM IST
കോതമംഗലം: ആലുവ - മൂന്നാർ രാജപാത യാത്രയ്ക്കായി തുറന്ന് നൽകണമെന്നാവശ്യപ്പെട്ട് നടത്തിയ ജനകീയ മുന്നേറ്റം അതിക്രമിച്ചു കയറിയതായി നിയമസഭയെ തെറ്റിദ്ധരിപ്പിച്ച് മന്ത്രി നടത്തിയ പ്രസ്താവന തികച്ചും ലജ്ജാകരമാണെന്നും മന്ത്രി മാപ്പ് പറയണമെന്നും യുഡിഎഫ് ജില്ലാ കണ്‍വീനർ ഷിബു തെക്കുപുറം.
രാജപാത നിലവിൽ പിഡബ്ലുഡി റോഡാണ്. പിഡബ്ലുഡി റോഡ് കൈയേറിയത് വനം വകുപ്പാണെന്നും അദ്ദേഹം പറഞ്ഞു. സഭയെ തെറ്റിദ്ധരിപ്പിച്ചതിലൂടെ സത്യപ്രതിജ്ഞ ലംഘനം നടത്തിയിരിക്കുകയാണ് മന്ത്രി. ജനങ്ങളെ സംരക്ഷിക്കാൻ തയാറാകാതെ മൃഗങ്ങളെ മാത്രം സംരക്ഷിക്കുന്ന വകുപ്പായി വനം വകുപ്പും മന്ത്രിയും മാറിയിരിക്കുകയാണ്.
ബിഷപ്പിനും ജനപ്രതിനിധികൾക്കും പൊതുജനങ്ങൾക്കുമെതിരെ വനം വകുപ്പ് എടുത്ത കള്ളക്കേസ് പിൻവലിച്ച് രാജപാത തുറന്നുകിട്ടുംവരെ തുടർച്ചയായ ബഹുജന പ്രക്ഷോഭം നടത്തുമെന്നും യുഡിഎഫ് ജില്ലാ കണ്‍വീനർ പറഞ്ഞു.