ചാവറ സ്പെഷല്‍ സ്കൂള്‍ വാര്‍ഷികാഘോഷം
1536849
Thursday, March 27, 2025 5:04 AM IST
കൊച്ചി: കൂനമ്മാവ് ചാവറ സ്പെഷല്‍ സ്കൂള്‍ 34-ാമത് വാര്‍ഷികാഘോഷം "ഉയരെ 2കെ25' ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് ഉദ്ഘാടനം ചെയ്തു. വിമല പ്രോവിന്‍സ് എഡ്യൂക്കേഷന്‍ കൗണ്‍സില്‍ സിസ്റ്റര്‍ വിമല ജോസ് അധ്യക്ഷത വഹിച്ചു. സിനിമാതാരം ലീല കുളപ്പുള്ളി വിശിഷ്ടാതിഥിയായി.
ചാവറ സ്പെഷല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജിത തോമസ്, വിമല പ്രോവിന്‍സ് സോഷ്യല്‍ വര്‍ക്ക് കൗണ്‍സിലര്‍ സിസ്റ്റര്‍ പവിത്ര, ഫാ. മാര്ട്ടിന് മുണ്ടാടന്‍, ഫാ. ജോബി കോഴിക്കോട്ട്, കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി, ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ. യേശുദാസ് പറപ്പള്ളി, അഡ്വ. ഷാരോണ്‍ പനക്കല്‍,
ചാവറ സ്പെഷല്‍ സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ മെറിന് ഫ്രാന്‍സിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. 15 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി സ്ഥാപനത്തില്‍ നിന്നും വിരമിക്കുന്ന എം.എ.മോളിക്ക് യാത്രയയപ്പ് നല്കി. തുടര്‍ന്ന് കുട്ടികളുടെ കലാവിരുന്ന് നടന്നു.