കൊലക്കേസ് പ്രതി കാപ്പ പ്രകാരം അറസ്റ്റിൽ
1537249
Friday, March 28, 2025 3:51 AM IST
ചെറായി: കൊലപാതകം, മയക്കുമരുന്ന് അടക്കം നിരവധി കേസുകളിലെ പ്രതിയും നിരന്തര കുറ്റവാളിയുമായ അയ്യമ്പിള്ളി മംഗളപ്പിള്ളി വീട്ടിൽ മനു നവീനെ(28) കാപ്പ നിയമപ്രകാരം മുനമ്പം പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മാസം കാർ തിരിക്കുന്നത് സംബന്ധിച്ച തർക്കത്തെ തുടർന്ന് ചെറായി ബീച്ചിൽ വച്ച് ഏങ്ങണ്ടിയൂർ സ്വദേശിയായ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായതിനെ തുടർന്നായിരുന്നു കാപ്പ നടപടി.
മാത്രമല്ല മുൻ കേസുകളിലെ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിന് പോലീസ് കോടതിയിൽ റിപ്പോർട്ടും നൽകിയിരുന്നു. മുനമ്പം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കാപ്പ നടപടി നേരിടുന്ന നാലാമത്തെ ആളാണ് പ്രതി.