ഏലൂരിൽ കുടിവെള്ളക്ഷാമം പരിഹരിക്കാനും കൃഷിക്കും മുൻഗണന
1536839
Thursday, March 27, 2025 5:00 AM IST
ഏലൂർ: ഏലൂർ നഗരസഭാ ബജറ്റിൽ കുടിവെള്ള ക്ഷാമം പരിഹരിക്കാനും, കൃഷിക്കും മുൻഗണന.
6,93,33,618 രുപ മുൻ ബാക്കിയും, 60,63,74,400 രൂപ വരവും, 62,92,10,570 രൂപ ചെലവും, 4,64,97,448 രൂപ നീക്കി ബാക്കിയും പ്രതീക്ഷിക്കുന്ന 2025-26 വർഷത്തെ ബജറ്റാണ് അവതരിപ്പിച്ചത്.
നഗരസഭ ചെയർമാൻ എ.ഡി. സുജിലിന്റെ അധ്യക്ഷതയിൽ വൈസ് ചെയർപേഴ്സൺ ജയശ്രീ സതീഷാണ് ബജറ്റ് അവതരിപ്പിച്ചത്.
ഏലൂർ ടുറിസം പദ്ധതി, കാർഷിക സമൃദ്ധിക്കായി പാടശേഖരങ്ങൾ ഒരുക്കൽ, പൊതു ഇട ഒന്നിക്കൽ കേന്ദ്രങ്ങൾ, ഭിന്നശേഷി സൗഹൃദം തുടങ്ങിയവയും ബജറ്റിൽ ഇടം നേടിയിട്ടുണ്ട്. ഇന്ന് 11 മുതൽ ബജറ്റ് ചർച്ച നടക്കും.