സ്പോര്‍ട്സ് അക്കാദമികളിലേക്ക് സെലക്ഷന് ട്രയല്‍സ്
1537240
Friday, March 28, 2025 3:40 AM IST
കൊച്ചി: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് അക്കാദമികളിലേക്ക് 2025-2026 അധ്യയന വര്‍ഷത്തേക്കുള്ള കായിക താരങ്ങളുടെ ജില്ലാ സെലക്ഷന് ട്രയല്‍സ് (അത്ലറ്റിക്സ്, ഫുട്ബോള്‍, വോളീബോള്‍, ബാസ്കറ്റ്ബോള്‍) മഹാരാജാസ് കോളജ് സ്റ്റേഡിയത്തില്‍ രണ്ടിനു നടത്തും.
താത്പര്യമുള്ളവര്‍ അന്നേ ദിവസം രാവിലെ എട്ടിന് സ്പോര്‍ട്സ് കിറ്റ്, ജനന സര്‍ട്ടിഫിക്കറ്റ്, ഏതു ക്ലാസില്‍ പഠിക്കുന്നു എന്നത് ഹെഡ്മാസ്റ്റര് / പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ്, സ്പോർട്സ് പ്രാവീണ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയുമായി ഹാജരാകണം.
2025-2026 അധ്യയന വര്‍ഷത്തില്‍ ഏഴ്, എട്ട്, പ്ലസ് വണ്‍, ഒന്നാം വര്‍ഷ ഡിഗ്രി ക്ലാസുകളിലേക്കാണ് സെലക്ഷന്. ഫോണ്‍ : 9746773012.