ടോറസിനു പിന്നിൽ ഓട്ടോയിടിച്ച് ഡ്രൈവർ മരിച്ചു
1537088
Thursday, March 27, 2025 10:38 PM IST
ഇലഞ്ഞി: റോഡരികിൽ നിർത്തിയിട്ടിരുന്ന ടോറസിനു പിന്നിൽ ഓട്ടോറിക്ഷ ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ഇലഞ്ഞി പെരുന്പടവം തേയിലപുറത്ത് ഗോപി (65) ആണ് മരിച്ചത്.
പെരുന്പടവം ദർശന ഭാഗത്ത് ഇന്നലെ വൈകിട്ട് 7.15നായിരുന്നു അപകടം. ഓട്ടോയിൽ യാത്ര ചെയ്തിരുന്നയാൾക്ക് പരിക്കേറ്റു. ഇയാളെ മോനപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂത്താട്ടുകുളം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.