മെഡിക്കല്‍ സീറ്റ്: ലക്ഷങ്ങൾ തട്ടിയ പ്രതി കുടുങ്ങി
1537246
Friday, March 28, 2025 3:51 AM IST
കൊച്ചി: കര്‍ണാടകയിലെ മെഡിക്കല്‍ കോളജില്‍ പ്രവേശനം വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിലെ പ്രതിയെ നീലഗിരിയിൽനിന്ന് പോലീസ് പിടികൂടി. ഗൂഡല്ലൂര്‍ നീലഗിരി സ്വദേശി അബിന്‍ മനോജി(22)നെയാണ് കളമശേരി പോലീസ് അറസ്റ്റ് ചെയ്തത്.
പോണേക്കര സ്വദേശിനിയുടെ മകന് കര്‍ണാടകയിലെ മെഡിക്കല്‍ കോളജില്‍ പ്രവേശനം വാഗ്ദാനം ചെയ്ത് 6,70,000 രൂപയാണ് പ്രതി തട്ടിയെടുത്തത്. ഇടപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്ന പ്രതി സ്ഥാപനത്തിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്.