കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകി കരുമാലൂർ
1537266
Friday, March 28, 2025 4:16 AM IST
കരുമാലൂർ: കാർഷിക മേഖലയ്ക്കും പശ്ചാത്തല വികസനത്തിനും പ്രാധാന്യം നൽകിക്കൊണ്ടുള്ള കരുമാല്ലുർ പഞ്ചായത്തിന്റെ ബജറ്റ് വൈസ് പ്രസിഡന്റ് പോൾസൺ ഗോപുരത്തിങ്കൽ അവതരിപ്പിച്ചു. 40.21 കോടി രൂപ വരവും, 39.77 കോടി രൂപ ചെലവും, 44.16 ലക്ഷം രൂപ നീക്കിയിരിപ്പും ബജറ്റിലൂടെ പ്രതീക്ഷിക്കുന്നു.
റോഡുകളുടെ നിർമാണം-അറ്റകുറ്റപ്പണികൾക്ക് മൂന്ന് കോടി, കൃഷി മൃഗസംരക്ഷണം 1.52 കോടി, ഉത്പാദന മേഖലയ്ക്ക് 2.30 കോടി, ആരോഗ്യം, വിദ്യാഭ്യാസം, ശുചിത്വം, കുടിവെള്ളം, ദാരിദ്ര്യ ലഘൂകരണം 9.39 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
ദാരിദ്ര്യ ലഘൂകരണ പരിപാടികൾക്കായി 6.05 കോടി രൂപയും ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ബജറ്റ് അവതരണ യോഗത്തിൽ പ്രസിഡന്റ് സബിത നാസർ അധ്യക്ഷയായി.