ചൂണ്ടി ഭാരതമാത കോളജിന് ഹരിത മിഷന്റെ അംഗീകാരം
1537252
Friday, March 28, 2025 3:51 AM IST
ആലുവ : ചൂണ്ടി ഭാരത മാത കോളജ് ഓഫ് കൊമേഴ്സ് ആൻഡ് ആർട്സിന് ഹരിത പ്രോട്ടോക്കോൾ പാലനത്തിൽ മാതൃകാപരമായ പ്രകടനം കാഴ്ചവച്ചതിന് ഹരിത കേരള മിഷന്റെ അംഗീകാരം. എ പ്ലസ് തലത്തിലുള്ള അംഗീകാരമാണു നൽകിയിരിക്കുന്നത്.
എടത്തല ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ഷൈനി ടോമിയും ജൂണിയർ സൂപ്രണ്ട് ബിൻസി, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീഷ്മ എന്നിവർ കോളജിലെത്തി എക്സിക്യൂട്ടിവ് ഡയറക്ടർ ഫാ. ജേക്കബ് പുതുശേരിക്ക് സർട്ടിഫിക്കറ്റ് കൈമാറി.
ഹരിത പ്രോട്ടോക്കോൾ പാലനത്തിൽ മാതൃകാപരമായ പ്രകടനം കാഴ്ചവച്ചതിനാണ് അംഗീകാരം ലഭിച്ചത്.