‘യേശുവിനെ സ്നേഹിക്കുന്നവൻ യേശുവിനെ പോലെയായിത്തീരണം’
1537271
Friday, March 28, 2025 4:16 AM IST
കോതമംഗലം: യേശുവിനെ സ്നേഹിക്കുന്നവൻ യേശുവിനെ പോലെയായിത്തീരണമെന്നും ദൈവത്തെ തൃജിച്ചിട്ട് കുടുംബത്തെ നേടിയെടുക്കാൻ സാധിക്കില്ലെന്നും ഫാ. കുര്യൻ കാരിക്കൽ. കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ നടന്നുവരുന്ന കോതമംഗലം കണ്‍വൻഷന്റെ രണ്ടാം ദിവസം വചന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ദൈവ വചനത്തിലൂടെ മാത്രമേ അനുതാപമുള്ള ഹൃദയത്തിന് അവകാശികളാക്കാൻ സാധിക്കുകയൊള്ളുവെന്നും അദ്ദേഹം പറഞ്ഞു. 101 അംഗ ഗായക സംഘം ഗാനങ്ങൾ ആലപിച്ചു. ഇന്നു രാവിലെ 9:30 മുതൽ നടക്കുന്ന പകൽ ധ്യാനത്തിന് തുത്തൂട്ടി ധ്യാന കേന്ദ്രം നേതൃത്വം നൽകും. വൈകുന്നേരം ഫാ. റെജി ചവർപ്പനാൽ വചന സന്ദേശം നൽകും.