ഫെയർവെല്ലും മെറിറ്റ് ഈവനിംഗും
1536836
Thursday, March 27, 2025 5:00 AM IST
ഇലഞ്ഞി: വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളജിലെ അവസാന വർഷ വിദ്യാർഥികൾക്കായി ഫെയർവെല്ലും യൂണിവേഴ്സിറ്റി മത്സര വിജകൾക്കായി മെറിറ്റ് ഈവനിംഗും സംഘടിപ്പിച്ചു. രാമപുരം മാർ അഗസ്റ്റിനോസ് കോളജ് മുൻ മാനേജർ ഫാ. ജോർജ് ഞാറക്കുന്നേൽ ഉദ്ഘാടനം ചെയ്തു.
കോളജ് പ്രിൻസിപ്പൽ രാജു മാവുങ്കൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്കും യൂണിവേഴ്സിറ്റി കലോത്സവ മത്സരവിജയികൾക്കും ഉപഹാരങ്ങളും സർട്ടിഫിക്കറ്റും നൽകി. ബെസ്റ്റ് ഔട്ട് ഗോയിംഗ് സ്റ്റുഡന്റ് അവാർഡ് അഭിറാം റെജിക്ക് നൽകി.