ടോറസ് ഇടിച്ച് സ്കൂട്ടർ യാത്രികയായ അധ്യാപിക മരിച്ചു
1537087
Thursday, March 27, 2025 10:38 PM IST
പെരുന്പാവൂർ: ടോറസ് ഇടിച്ച് സ്കൂട്ടർ യാത്രികയായ അധ്യാപിക മരിച്ചു. കാലടി സംസ്കൃത സർവ്വകശാല അധ്യാപകൻ ഡോ. സംഗമേഷന്റെ ഭാര്യ അല്ലപ്ര വാലാക്കാര ആർദ്രം ഭവനിൽ ഡോ. രഞ്ജനി (45) ആണ് മരിച്ചത്.
തൃപ്പൂണിത്തുറ ഗവ. സംസ്കൃത കോളജ് അധ്യാപിക ആയിരുന്നു. പെരുന്പാവൂരിൽ നിന്നും കാലടി ഭാഗത്തേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന രഞ്ജിനിയുടെ പിറകിലൂടെ വന്ന ടോറസ് ലോറി തട്ടിയതിനെ തുടർന്ന് സ്കൂട്ടർ മറിയുകയും രഞ്ജിനി ടോറസ് ലോറിക്ക് അടിയിലേക്ക് വീഴുകയുമായിരുന്നു.
ശരീരത്തിലൂടെ ലോറി കയറിയിറങ്ങി തൽക്ഷണം മരണം സംഭവിച്ചു. സംസ്കാരം ഇന്ന് 11ന് മലമുറി ശ്മശാനത്തിൽ. മക്കൾ: ആർദ്ര, ഭദ്ര, ചന്ദ്ര.