റോഡിൽ നിക്ഷേപിച്ച മാലിന്യങ്ങൾ നീക്കം ചെയ്തു
1537258
Friday, March 28, 2025 3:58 AM IST
നെടുമ്പാശേരി: നെടുമ്പാശേരി പഞ്ചായത്തിലെ വാർഡ് 12ൽ ശ്രീകൃഷ്ണ അമ്പലത്തിനു മുൻപിലുള്ള ലിങ്ക് റോഡിൽ അകപറമ്പ് ഗേറ്റിൽ നിന്നും എയർപോർട്ട് വിഐപി റോഡിലേക്ക് പോകുന്ന റോഡിൽ നിക്ഷേപിച്ച മാലിന്യങ്ങൾ പഞ്ചായത്ത് അധികൃതർ ഇടപെട്ട് നീക്കം ചെയ്തു.
ഇവിടെ രണ്ടു വട്ടം പഞ്ചായത്ത് മുൻകൈയെടുത്ത് മാലിന്യം നീക്കിയിരുന്നു. ഈ റോഡിൽ രണ്ടു സ്ഥലങ്ങളിലായി വലിയ തോതിലുള്ളമാലിന്യ നിക്ഷേപമാണുള്ളത്.
പഞ്ചായത്തിലെ വാർഡ് 18 ൽ മാർ ബഹനം പള്ളി റോഡ്, വാർഡ് ഒൻപതിലെ മേയ്ക്കാവ് പ്രദേശത്തും പഞ്ചായത്ത് മുൻകൈയെടുത്തു മാലിന്യം നീക്കം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ഏ.വി. സുനിൽ നേതൃത്വം നൽകി. വീണ്ടും മാലിന്യ നിക്ഷേപം നടത്തുന്നവർക്കെതിരെ കനത്ത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.