എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് സമാപനം
1536826
Thursday, March 27, 2025 4:46 AM IST
മൂവാറ്റുപുഴ: എസ്എസ്എൽസി പരീക്ഷകൾക്ക് സമാപനമായി. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിൽ 52 ഹൈസ്കൂളുകളിലും രണ്ടു ടെക്നിക്കൽ ഹൈസ്കൂളുകളിലും ഒരു സ്പെഷൽ സ്കൂളിലുമാണ് എസ്എസ്എൽസി പരീക്ഷകൾ നടന്നത്.
പിറവം, കൂത്താട്ടുകളും, മൂവാറ്റുപുഴ, കല്ലൂർക്കാട് വിദ്യാഭ്യാസ ഉപജില്ലകൾ ചേരുന്ന മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിൽ 52 ഹൈസ്കൂളുകളിൽനിന്ന് 3601 കുട്ടികളും രണ്ട് ടെക്നിക്കൽ സ്കൂളുകളിൽനിന്ന് 60 കുട്ടികളും ഒരു സ്പെഷൽ സ്കൂളിൽനിന്ന് ആറ് വിദ്യാർഥികളുമാണ് പരീക്ഷ എഴുതിയത്.
ബുദ്ധിമുട്ടായിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പരീക്ഷകൾ കൂടുതൽ എളുപ്പമായിരുന്നെന്നും പ്രതീക്ഷിച്ചിരുന്ന ചോദ്യങ്ങളാണ് ഉണ്ടായിരുന്നതെന്നും വിദ്യാർഥികൾ പറയുന്നു. എസ്എസ്എൽസി പരീക്ഷയോടൊപ്പം ആരംഭിച്ച പ്ലസ് ടു പരീക്ഷകൾക്കും സമാപനം കുറിച്ചു. പരീക്ഷകൾ കഴിഞ്ഞതോടെ വിജയ പ്രതീക്ഷയിലാണ് വിദ്യാർഥികൾ.