പറവൂർ ബ്ലോക്കിൽ ജോബ് സ്റ്റേഷൻ തുടങ്ങി
1537259
Friday, March 28, 2025 3:58 AM IST
പറവൂർ: ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള അഭ്യസ്തവിദ്യരായ മുഴുവൻ യുവതീ-യുവാക്കൾക്കും തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വിജ്ഞാനകേരളം പദ്ധതിയിൽ പറവൂർ ബ്ലോക്ക് പഞ്ചായത്തിൽ ജോബ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമല സദാനന്ദൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ് അധ്യക്ഷനായി.
തൊഴിൽ സാധ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി പുതുജാലകം എന്ന പേരിൽ ജോബ് ഫെയർ സംഘടിപ്പിച്ച് 206 പേർക്ക് തൊഴിൽ ഉറപ്പാക്കി. നൈപുണ്യ പരിശീലനത്തിന്റെ ഭാഗമായി 23 പേർക്ക് നേഴ്സിംഗ് അസിസ്റ്റന്റ് പരിശീലനം തുടങ്ങി. അഭിമുഖങ്ങളിൽ പരാജയപ്പെടുന്നവർക്ക് ആത്മവിശ്വാസം വർധിപ്പിക്കുന്നതിന് ഏപ്രിൽ ആദ്യവാരത്തിൽ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് ആരംഭിക്കും.
ഇതിനായി പറവൂരിലെ സ്കൂളുകളിലും കോളജുകളിലുമുള്ള അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തും.ആഴ്ചയിൽ ഒരു തവണ ഓൺലൈൻ ഇന്റർവ്യൂ നടത്താനും പരിപാടിയുണ്ട്. ഈ വർഷം 5,000 പേർക്ക് തൊഴിൽ കൊടുക്കാനാണ് ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.