ശ്രീശങ്കരാ കോളജിൽ മികവ്-2025
1537263
Friday, March 28, 2025 3:58 AM IST
കാലടി : ശ്രീശങ്കര കോളജിലെ പിടിഎയുടെ നേതൃത്വത്തില്‍ മികവ്-2025 സംഘടിപ്പിച്ചു. കോളജിലെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വിദ്യാർഥികളെയും അധ്യാപകരെയും ആദരിച്ചു.
ദീർഘകാലത്തെ സേവനത്തിന് ശേഷം സർവീസിൽനിന്നു വിരമിക്കുന്ന അധ്യാപകർക്കും അനധ്യാപകർക്കും യാത്രയയപ്പും നൽകി.
കാലടി പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രഫ. എം. അനിൽകുമാർ അധ്യക്ഷത വഹിച്ചു.