ആശാ പ്രവർത്തകരെ അവഗണിക്കുന്ന സർക്കാരുകൾക്കെതിരെ പ്രതിഷേധം
1536825
Thursday, March 27, 2025 4:46 AM IST
മൂവാറ്റുപുഴ: ആശാ പ്രവർത്തകരെയും അങ്കണവാടി ജീവനക്കാരെയും അവഗണിക്കുന്ന കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധം വ്യാപകം. കോണ്ഗ്രസ് മാറാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ യോഗം ബ്ലോക്ക് പ്രസിഡന്റ് സാബു ജോണ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.പി. ജോളി അധ്യക്ഷത വഹിച്ചു. സമരം ചെയ്യുന്ന ആശാ പ്രവർത്തകരുടെ കുടുംബങ്ങൾക്ക് മഹിളാ കോണ്ഗ്രസ് മണ്ഡലം കമ്മിറ്റി നൽകുന്ന ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു.
ആരക്കുഴ: ആശാപ്രവർത്തകർക്കും അങ്കണവാടി ജീവനക്കാർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചു കോണ്ഗ്രസ് ആരക്കുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. ഡിസിസി എക്സിക്യൂട്ടീവ് അംഗം ജോസ് പെരുന്പിള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പോൾ ലൂയിസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലസിത മോഹനൻ മുഖ്യപ്രഭാഷണം നടത്തി.
കല്ലൂർക്കാട്: ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക, അങ്കണവാടി ജീവനക്കാരുടെ വേതന വർധന അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കല്ലൂർക്കാട് പഞ്ചായത്ത് ഓഫീസിനു മുന്പിൽ കോണ്ഗ്രസ് കല്ലൂർക്കാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജു ജോസഫ് അധ്യക്ഷത വഹിച്ചു.
വാളകം: ആശാവർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും വേതനം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വാളകം മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിന് മുന്നിൽ ധർണ നടത്തി. ധർണ കെപിസിസി സെക്രട്ടറി കെ.എം. സലിം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോളിമോൻ ചുണ്ടയിൽ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി എബി പൊങ്ങണത്തിൽ മുഖ്യപ്രഭാഷണം നടത്തി.
പായിപ്ര: സമരം നടത്തുന്ന ആശാപ്രവർത്തകർക്കും അങ്കണവാടി ജീവനക്കാർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് പായിപ്ര പഞ്ചായത്ത് ഓഫീസിനു മുന്നിൽ കോണ്ഗ്രസ് പായിപ്ര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ നടത്തി. മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പായിപ്ര മണ്ഡലം പ്രസിഡന്റ് ഷാൻ പ്ലാക്കുടി അധ്യക്ഷത വഹിച്ചു.
ആയവന: സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോണ്ഗ്രസ് ആയവന മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആയവന പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. കോണ്ഗ്രസ് മഞ്ഞള്ളൂർ ബ്ലോക്ക് പ്രസിഡന്റ് സുഭാഷ് കടയ്ക്കോട്ട് ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.സി. അയ്യപ്പൻ അധ്യക്ഷത വഹിച്ചു.
പോത്താനിക്കാട്: ആശാ വർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക, അങ്കണവാടി ജീവനക്കാരുടെ വേതനം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോണ്ഗ്രസ് പോത്താനിക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോത്താനിക്കാട് പഞ്ചായത്ത് ഓഫീസിനു മുന്പിൽ ധർണ നടത്തി.
ധർണ യൂത്ത് കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജിൻഷാദ് ജിന്നാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാജി സി. ജോണ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സജി കെ. വർഗീസ്, എൻ.എം. ജോസഫ്, ജോസ് വർഗീസ്, കെ.വി. കുര്യാക്കോസ്, ആശ ജിമ്മി, സന്തോഷ് ഐസക്, പ്രിയദാസ് മാണി തുടങ്ങിയവർ പ്രസംഗിച്ചു.