വിദ്യാനിധി ലഘുസമ്പാദ്യ കുടുക്ക പദ്ധതി വിതരണോദ്ഘാടനം
1536844
Thursday, March 27, 2025 5:00 AM IST
കൊച്ചി: കുമ്പളങ്ങി സര്‍വീസ് സഹകരണ ബാങ്ക് ക്ലിപ്തം 762 വിദ്യാര്‍ഥികള്‍ക്കായി ആരംഭിച്ച വിദ്യാനിധി ലഘുസമ്പാദ്യ നിക്ഷേപ കൂടുക്ക പദ്ധതിയുടെ വിതരണോദ്ഘാടനം ഗവ. യുപി സ്കൂളില്‍ ബാങ്ക് പ്രസിഡന്റ് നെല്സന് കോച്ചേരി നിര്‍വഹിച്ചു.
കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതിനും, സഹകരണ മേഖലയെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനുമായി സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ ആരംഭിച്ചാണ് നിക്ഷേപ കുടുക്ക നല്‍കിയിരിക്കുന്നത്.
ഈ പദ്ധതിയില്‍ ചേരുന്ന വിദ്യാര്‍ഥികള്‍ക്ക് അടുത്ത അധ്യയന വര്‍ഷം മുതല്‍ പഠനോപകരണങ്ങളും പഠനത്തില്‍ മികവ് തെളിയിക്കുന്നവര്‍ക്ക് സ്കോളര്‍ഷിപ്പും നല്‍കും. വിദ്യാലയങ്ങളിലും വീടുകളിലും ബാങ്ക് ജീവനക്കാര്‍ നേരിട്ടെത്തി നിക്ഷേപം സ്വീകരിക്കും.
ബാങ്ക് വൈസ് പ്രിസിഡന്റ് ഉഷാ പ്രദീപ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരായ ഷാജി കുറുപ്പശേരി, സി.സി. ചന്ദ്രന്, ലാലു വേലിക്കകത്ത്, ഹെഡ് മാസ്റ്റര്‍ പി.ജി. സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു.