ഹിൽപാലസ് ഹരിത വിനോദസഞ്ചാര കേന്ദ്രം
1537262
Friday, March 28, 2025 3:58 AM IST
തൃപ്പൂണിത്തുറ: സംസ്ഥാനത്തെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയമായ ഹിൽപാലസ് മ്യൂസിയം ഹരിത വിനോദസഞ്ചാര കേന്ദ്രമായി പ്രഖ്യാപിച്ചു.
മ്യൂസിയം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അനൂപ് ജേക്കബ് എംഎൽഎ പ്രഖ്യാപനം നടത്തി. നഗരസഭാ ചെയർപേഴ്സൺ രമാ സന്തോഷ് അധ്യക്ഷത വഹിച്ചു.