ലഹരിക്കെതിരേ സിപിഎം കാമ്പയിൻ
1537255
Friday, March 28, 2025 3:58 AM IST
വൈപ്പിൻ: ലഹരിക്കെതിരേ ജനലാഹിരി എന്ന മുദ്രാവാക്യമുയർത്തി സിപിഎം വൈപ്പിൻ ഏരിയ കമ്മിറ്റിയുടെ കാമ്പയിന് വീട്ടുമുറ്റ കൂട്ടായ്മകളോടെ തുടക്കമായി. ഗൃഹസന്ദർശനം, പട്ടം പറത്തൽ , വിദ്യാർഥികളുടെ ഫ്ളാഷ് മോബ്, യുവാക്കളുടെ ജാഗ്രത പരേഡ്, ബൈക്ക് റാലി, കായികമത്സരങ്ങൾ, തെരുനാടകം എന്നിവയും സംഘടിപ്പിക്കും.
കാന്പയിന്റെ ഭാഗമായി 5,000 വൃക്ഷത്തൈകൾ നടും. ഏപ്രിൽ 24ന് ചെറായി ഗൗരീശ്വരത്ത് മഹിളകളുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ജനകീയ കാൻവാസും തുടർന്ന് സാംസ്കാരിക പരിപാടിയും നടക്കും. ഏപ്രിൽ 28ന് രാത്രി ഒമ്പതിന് ഞാറക്കൽ മുതൽ പള്ളത്താംകുളങ്ങര വരെ എട്ടു കിലോമീറ്റർ മാരത്തണും മെയ് ഒന്നിന് ലഹരിവിരുദ്ധ മനുഷ്യ ശൃംഖലയും സംഘടിപ്പിക്കും.
വൈകിട്ട് അഞ്ചിന് ഗോശ്രീ ജംഗ്ഷൻ മുതൽ മുനമ്പംവരെ നടക്കുന്ന മനുഷ്യ ശൃംഖലയിൽ കാൽലക്ഷം പേർ പങ്കെടുക്കുമെന്ന് ഏരിയ സെക്രട്ടറി എ.പി. പ്രിനിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.