ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ്
1537243
Friday, March 28, 2025 3:40 AM IST
കൊച്ചി: ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കുമെന്ന് മേയര്‍ എം.അനില്‍കുമാര്‍. യൂണിഫോം, വാഹനം എന്നിവയും ലഭ്യമാക്കും. രണ്ടാം ഘട്ടത്തില്‍ ഓട്ടോറിക്ഷ തൊഴിലാളികളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. തുടര്‍ന്ന്, ഘട്ടം ഘട്ടമായി മുഴുവന്‍ തൊഴിലാളിവിഭാഗങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കമെന്നും മേയര്‍ മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ മാലിന്യശേഖരണ തൊഴിലാളികള്‍, ചുമട്ടുതൊഴിലാളികള്‍, അങ്കണവാടി, ആശവര്‍ക്കര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ്, മെഡിക്കല്‍ ക്യാമ്പുകള്‍, ചികിത്സ എന്നിവ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.
അഞ്ച് കോടിയാണ് ഇതിന് വകയിരുത്തിയത്. എല്ലാ തൊഴിലാളികള്‍ക്കും ചികിത്സാ സഹായം പ്രഖ്യാപിക്കുകയും രണ്ട് കോടി രൂപ വകയിരുത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ആരോഗ്യ ഇന്‍ഷ്വറന്‍സും നല്‍കുന്നത്.